Latest NewsNewsGulf

ദുബായ് വേള്‍ഡ് 3D പ്രിന്റിംഗ് ഒളിംപ്യാഡിന്റെ ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥിക്ക്

ദുബായ് : വേള്‍ഡ് 3ഉ പ്രിന്റിംഗ് ഒളിംപ്യാഡിന്റെ ഹ്യൂമനോയ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ഥി കരസ്ഥമാക്കി.

ദുബായിലെ എടി ലാബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം വേള്‍ഡ് 3ഉ പ്രിന്റിംഗ് ഒളിംപ്യാഡിലായിരുന്നു ഇത്. 50 വിഭിന്ന ഉല്പന്നങ്ങള്‍ രൂപകല്‌ന ചെയ്തു ത്രിഡിയില്‍ പ്രിന്റിംഗ് നടത്തിയായിരുന്നു മത്സരം. എല്ലാ ഉല്പന്നങ്ങളും വിദ്യാര്‍ത്ഥികളാണ് നിര്‍മിച്ചത്.

ഷാര്‍ജയിലെ ജിമെസ് മില്ലെനിയം സ്‌കൂളില്‍ നിന്നുള്ള 15 വയസുള്ള വിദ്യാര്‍ത്ഥിയാണ് മനുഷ്യ റോബോട്ടിന്റെ മാതൃകാ മോഡല്‍ വികസിപ്പിച്ച് നേട്ടം സ്വന്തമാക്കിയത്. പ്രൈമറി സ്‌കൂള്‍ വിഭാഗത്തില്‍ നിന്നുള്ള മറ്റൊരു വിജയിയായ മുുംഷയ ബൈത്തറ ഒരു ചെസ്സ് ബോര്‍ഡ് പുനര്‍രൂപകല്‍പ്പന ചെയ്യുകയും, യു.എ.ഇയിലെ പ്രധാന ചരിത്രപ്രാധാന്യമുള്ള ടവറുകള്‍ ഉപയോഗിച്ച് ചെസ്സ് കഷണങ്ങള്‍ക്ക് പകരം വയ്ക്കുകയും ചെയ്ത രസകരമായ ഒരു ആശയം അവതരിപ്പിച്ചു.

യു.എ.ഇയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നുമായി 150 ലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു അതില്‍ 50 എണ്ണം മാത്രമാണ് മത്സരത്തില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ എട്ട് മാസക്കാലം മത്സരത്തിനു വേണ്ടി പരിശ്രമിക്കുകയായിരുന്നവെന്നു ഒന്നാം സ്ഥാനം നേടിയ റിഷാബ് ജാവ അഭിപ്രായപ്പെട്ടു. ഹ്യൂമനോയ്ഡ് റോബോട്ട് 3ഉ പ്രിന്റര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിജയികള്‍

പ്രൈമറി (10-12 വയസ്സ്)
ഒന്നാം സമ്മാനം – ഹാന കബീര്‍
രണ്ടാമത്തെ സമ്മാനം – മുമുഷിത ബൈത്താര്‍

മിഡല്‍ സ്‌ക്കൂള്‍ (13-15 വയസ്സ്)
ഒന്നാം സമ്മാനം – അര്‍ക്ക് മഹേശ്വരി
രണ്ടാം സമ്മാനം – മറിയം മിസ്റ്റര്‍, മിഷ്‌ക ജെത്വാനി

ഹൈസ്‌കൂള്‍ (16-19 വയസ്സ്)
ഒന്നാം സമ്മാനം – റിഷാബ് ജാവ
രണ്ടാം സമ്മാനം – ഒമര്‍ കബീര്‍

 

shortlink

Post Your Comments


Back to top button