ചരിത്രത്തിൽ ഇടം നേടിയ ഇന്ത്യൻ വനിതയ്ക്കു ആദരവുമായി ഗൂഗിള്‍. രാജ്യത്തെ ആദ്യ വനിതാ ഫോട്ടോ ജേർണലിസ്റ്റായ ഹോമായിയുടെ ജന്മദിനനത്തിനാണ് ഗൂഗിള്‍ സവിശേഷ ആദരവുമായി രംഗത്ത് വന്നത്. ഗൂഗിള്‍ ഡൂഡില്‍ മുഖേനയാണ് തങ്ങളുടെ ആദരം അറിയിച്ചത്.
ഹോമായി വ്യര്‍വാല്ലയാണ് ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോ ജേർണലിസ്റ്റ്. ഇന്ന് ഹോമിയുടെ 104-മാത് ജന്മദിനമായിരുന്നു. കെെയിൽ പഴയ എസ് എൽ ആർ ക്യാമറയുമായി ഫോട്ടോ എടുക്കുന്ന ഹോമയിയുടെ ചിത്രമാണ് ഗൂഗിള്‍ ഡൂഡിലായി അവതരിപ്പിച്ചിരിക്കുന്നത്.
ഹോമായി ജനിച്ചത് 1913 ഡിസംബര്‍ 9 ന് മുംബൈയിലായിരുന്നു. പുരുഷന്‍മാര്‍ മാത്രം ഫോട്ടോഗ്രാഫർ ആയി ജോലി ചെയുന്ന കാലത്താണ് ഹോമായി സ്ത്രീസാന്നിധ്യമായി ഈ മേഖലയിൽ എത്തിയത്. 2012 ജനുവരി 15 നാണ് ഹോമായി അന്തരിച്ചത്. 2011-ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
Post Your Comments