Latest NewsNewsInternational

കീറിയ ജീന്‍സിട്ട് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ കടമ: അഭിഭാഷകന്റെ വിവാദ പ്രസ്താവന

കെയ്റോ: കീറിയ ജീന്‍സിട്ട് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ ലക്ഷണവും കര്‍ത്തവ്യവും എന്ന് ഈജിപ്ഷ്യൻ അഭിഭാഷകന്‍. നാബി അല്‍ വാഹ്ഷ് എന്ന അഭിഭാഷകനാണ് പ്രസ്താവന നടത്തി പുലിവാല് പിടിച്ചത്. ശരീരത്തിന്റെ പിന്‍ഭാഗം പകുതിയോളം തുറന്നുകാട്ടി ഒരു പെണ്‍കുട്ടി നഗരത്തിലൂടെ പരസ്യമായി നടക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരുമോ എന്നും നാബി ചോദിച്ചു.

അങ്ങിനെ ഒരുത്തി നടന്നാല്‍ അവളെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ഒരു രാജ്യസ്നേഹിയുടെ ചുമതല എന്നും ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിൽ നാബി പറഞ്ഞു. സംഭവം വിവാദമായതോടെ അഭിഭാഷകനെ മൂന്ന് വര്‍ഷം തടവുശിക്ഷക്കു വിധിക്കുകയും സ്ത്രീപീഡനത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ 20,000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴവിധിക്കുകയും ചെയ്തു.

ശരീരം അനാവൃതമാക്കി നടക്കുന്ന ഒരു സ്ത്രീ അവളെ ശല്യം ചെയ്യാനും ബലാത്സംഗം നടത്താനും ഒരു പുരുഷനെ ക്ഷണിക്കുക കൂടിയാണ് ചെയ്യുന്നത് എന്നും നാബി പറഞ്ഞു. മുൻപ് ഹിജാബ് വിഷയത്തിൽ സ്ത്രീകളെ നിര്ബന്ധിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ ആളെ നാബി മർദ്ദിച്ചത് വിവാദമായിരുന്നു.

shortlink

Post Your Comments


Back to top button