അല്‍വാര്‍: രാജസ്ഥാനില്‍ പശുവിനെ കടത്തിയ സംഘത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലോറിയില്‍ പശുക്കളെ കടത്തുന്നുവെന്ന് അല്‍വാര്‍ പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് പരിശോധനകളും കര്‍ക്കശമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരിക്കേ അത് മറികടന്നു രക്ഷപ്പെടാന്‍ ശ്രമിച്ച സംഘം പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഏഴംഗ സംഘമാണ് പശുവിനെ കടത്താന്‍ ശ്രമിച്ചതെന്നും സംഘത്തിലെ ആറ് പേര്‍ ഓടി രക്ഷപ്പെട്ടതായും എസ്പി രാഹുല്‍ പ്രസാദ് പറഞ്ഞു. ലോറിയില്‍ അഞ്ച് പശുകള്‍ ഉണ്ടായിരുന്നുവെന്നും പശുകളുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments