കൊച്ചി: ഓപ്പോ, ദി സെല്ഫി എക്‌സ്‌പെര്‍ട്ട് ആന്ഡ് ലീഡര്‍ അടുത്ത തലമുറയിലെ യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. എഫ് എച്ച് ഡി പ്ലസ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ്. ഒരു സെല്ഫി ചിത്രം പ്രത്യേകമായി സൗന്ദര്യം നല്കുന്നതിന് ഡിസൈന്‍ ചെയ്ത സാങ്കേതികവിദ്യയാണ് ഇത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രൂപകല്പ്പന ചെയ്ത ഈ ഫോണിന്റെ വില 16,990 രൂപയാണ്. എഫ് 5 ഡിസംബര്‍ 8 മുതല്‍ ഓണ്‍ ലൈനായും ഓഫ് ലൈനായും ലഭ്യമാകുകയും ചെയ്യും.
”ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് , പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മികച്ച ഫോട്ടോഗ്രാഫി, സെല്ഫി അനുഭവം നല്കുന്നതിനാണ് ഞങ്ങള്‍ സദാ ശ്രദ്ധ നല്കുന്നത്. തങ്ങളെ പ്രതിനിധീകരിക്കുന്നതും, ചെറുപ്പവും ഫാഷനബിളുമായ വ്യക്തിത്വവുമായി നന്നായി സമന്വയിക്കുന്നതുമായ ഒരു ഡിവൈസ് ചെറുപ്പക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സെല്ഫി വ്യവസായം നയിക്കുന്നവരും, ഇന്ത്യയില്‍ ആദ്യമായി എഐ ബ്യൂട്ടി ടെക്‌നോളജി അവതരിപ്പിക്കുന്നവരുമായ ഞങ്ങള്‍ക്ക് ഈ യാത്രയില്‍ ഏറെ മുന്നോട്ട് പോകാനാകുമെന്ന് ആത്മവിശ്വാസമുണ്ട്”. ഓപ്പോ ഗ്ലോബല്‍ വി പിയും, ഓപ്പോ ഇന്ത്യയുടെ പ്രസിഡണ്ടുമായ സ്‌കൈ ലി പറയുന്നു.
ഫുള്‍ സ്‌ക്രീന്‍, ഫേഷ്യല്‍ അൺലോക്ക്, ബാക്ക് ഫിംഗര്‍ പ്രിന്റ് റീഡര്‍ പോലുള്ള സവിശേഷതകള്‍ 6 ഇഞ്ച് ഫുള്‍-സക്രീന്‍ ഡിസ്‌പ്ലേയുള്ളതിനാല്‍ എഫ് 5 ന്റെ അതേ മോഡലില്‍ ഉപയോക്താവിന് വൈഡ് സ്‌ക്രീന്‍ ഉപയോഗിക്കാനാവുകയും ഉജ്ജ്വലമായ ദൃശ്യവിനോദം ലഭിക്കുകയും ചെയ്യും. ഇതില്‍ ഹൈ-റെസലൂഷന്‍ 2160 :1080 ഡി പി ഐ സ്‌ക്രീനും 18:9 ആസ്‌പെക്ട് റേഷ്യോയുമുണ്ട്.
Post Your Comments