Latest NewsNewsIndia

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച യുവാവിനു പത്തു വര്‍ഷം കഠിനതടവ്

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ കോടതി പത്തു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സി ഖാലിപ്പയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 15,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

അജയ് ചൗസാര്യയാണ് കേസിലെ പ്രതി. പിഴ പീഡനത്തിനു ഇരയായ പെണ്‍കുട്ടിക്ക് നല്‍കമെന്നാണ് ഉത്തരവ്.

താനെയിലെ ഉപവാനില്‍ വനിതാ ബാര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന വ്യക്തിയായിരുന്നു ചൗരസ്യ. ഇരയായ പെണ്‍കുട്ടി ഇവിടെയാണ് ജോലി ചെയതിരുന്നത്. ആഗസ്ത് 13 നും 14 നും ചൗരസ്യ പെണ്‍കുട്ടി കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നു. പിന്നീട് ഇയാള്‍ നിര്‍ബന്ധപൂര്‍വം കാര്‍ തടഞ്ഞു. പെണ്‍കുട്ടിയെ ഹോട്ടലില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

ചൗരസ്യ ഐപിസി 376 (ബലാത്സംഗം), 323 (മനപൂര്‍വം ഉപദ്രവിക്കുക), 354 (ഡി) (തട്ടികൊണ്ടുപോകുക), 342 (അന്യായമായ തടങ്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചെയ്തതായി കോടതി കണ്ടെത്തി.

shortlink

Post Your Comments


Back to top button