KeralaLatest NewsIndia

ന്യൂനമര്‍ദം ; കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തില്‍ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മച്ചിലിപട്ടണത്തിന് 875 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് കാണുന്ന ന്യൂനമര്‍ദം ശനിയാഴ്ച രാവിലെയോടെ ആന്ധ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നും ഇവിടെയെത്തുമ്ബോള്‍ അല്പം ദുര്‍ബലമാകാൻ ഇടയുണ്ടെന്നുമാണ് പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button