KeralaLatest NewsNews

ഏരിയാ സമ്മേളനം ഫെയ്സ്ബുക്ക് ലൈവാക്കിയ സിപിഎം പ്രവര്‍ത്തകന് സംഭവിച്ചത്

ഇടുക്കി: ശാന്തന്‍പാറ സിപിഎം ഏരിയാ സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ ഫെയ്സ് ബുക്കിലൂടെ ലൈവായി പങ്കുവച്ച ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എന്‍ മോഹനന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ അത് സേനാപതി ലോക്കല്‍ കമ്മിറ്റിയില്‍നിന്നുള്ള അംഗം മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഫെയ്സ് ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം ഫെയ്സ്ബുക്കില്‍ ഇതു സംബന്ധിച്ചു കമന്റുകളുടെ പ്രവാഹമുണ്ടായതാണ് നേതാക്കള്‍ പ്രകോപിതരായത്. ശേഷം മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ് അംഗത്തെ പുറത്താക്കിയത്.

ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാനും നടപടി സ്വീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ഹാളിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാനും ചില നേതാക്കള്‍ നിര്‍ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button