
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ബോട്ടപകടം. ബേപ്പൂര്‍ തുറമുഖത്തിന് സമീപം തീരത്തു നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലു മണിക്ക് ശക്തമായ കാറ്റടിച്ച് നിയന്ത്രണം വിട്ട ബോട്ട് മറിയുകയായിരുന്നു. ഡോണ്‍ എന്ന മറ്റൊരു ബോട്ടാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തീരത്ത് കടല്‍ ശാന്തമാണെങ്കിലും ഉള്‍ക്കടല്‍ ഇപ്പോഴും പ്രക്ഷുബ്ധമാണെന്ന് കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ ചികിത്സയിലുള്ള രക്ഷപെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Post Your Comments