സിഡ്നി: ഓസട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി കൊണ്ടുള്ള ബില്ലിന് അംഗീകാരം. ഗവര്‍ണര്‍ ജനറല്‍ പീറ്റര്‍ കോസ്ഗ്രോവ് ഇതു സംബന്ധിച്ച ബില്ലില്‍ ഒപ്പിട്ടത്. നിയമം ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പുതിയ നിയമപ്രകാരമുള്ള ആദ്യ വിവാഹം ജനുവരി ഒന്പതിനു നടക്കുമെന്നു അധികാരികൾ അറിയിച്ചു.
പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിനെ ആഹ്ലാദാരവങ്ങളോടെയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ വരവേറ്റത്. ഓസ്ട്രേലിയന്‍ തെരുവോരങ്ങളിലും അനുകൂലിക്കുന്നവര്‍ ആഹ്ലാദപ്രകടനങ്ങളും ആഘോഷങ്ങളും നടത്തി. പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അടക്കമുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
Post Your Comments