Latest NewsNewsInternational

അന്യഗ്രഹജീവികളോട് ഇടപഴകാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു

അങ്കാറ: അന്യഗ്രഹജീവികളോട് ഇടപഴകാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. ഇതിനായി പുതിയ കോഴ്‌സ് ആരംഭിച്ചു. ഇത്തരത്തില്‍ ഒരു കോഴ്‌സ് തുടങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുന്നത് തുര്‍ക്കിയിലെ അക്ഡനിസ് സര്‍വകലാശാലയിലാണ്. ഈ ആശയം ഇര്‍ഫാന്‍ കൊള്‍ബാസി എന്ന ടര്‍ക്കിഷ് പ്രഫസറുടേതാണ്.

കോഴ്‌സിന്റെ പേര് യൂഫോളജി ആന്‍ഡ് എക്‌സോപോളിറ്റിക്‌സ് എന്നാണ്. കുട്ടികള്‍ക്ക് ഈ കോഴ്‌സിനെക്കുറിച്ചു ആറു പ്രഫസര്‍മാരാണു ക്ലാസ് എടുക്കുന്നത്. അന്യഗ്രഹജീവികളോടുള്ള നയതന്ത്രഞ്ജത, ഭൂമിക്കു വെളിയിശല ജീവന്റെ സാധ്യത തുടങ്ങിയ വിഷയങ്ങള്‍ കോഴ്‌സിന്റെ ഭാഗമാണ്. ഇതിനോടകം തന്നെ പലകൂറി ഭൂമിയില്‍ അന്യഗ്രഹജീവികള്‍ സന്ദര്‍ശനം നടത്തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരത്തില്‍ ഒരു കോഴ്‌സ് അനിവര്യമാണ് എന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button