Latest NewsNewsIndia

കോണ്‍ഗ്രസ്​ നേതാവിന്റെ പ്രസ്​താവനക്ക്​ മറുപടിയുമായി മോദി

സൂറത്ത്​: പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴ്​ന്നവനും സംസ്​കാരമില്ലാത്തവനുമെന്ന കോണ്‍ഗ്രസ്​ നേതാവ്​ മണിശങ്കര്‍ അയ്യരുടെ പ്രസ്​താവനക്ക്​ മറുപടിയുമായി മോദി. ”തരംതാഴ്​ന്നവനെന്ന്​ അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്​. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്​തിട്ടുണ്ടോ​? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ്​ എന്നെ തരംതാഴ്​ന്നവനെന്ന്​ വിളിക്കുന്നത്​”- പ്രധാനമന്ത്രി ചോദിച്ചു.

മോദി സംസ്​കാരമില്ലാത്ത തരംതാഴ്​ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്​താവന. ”അവ​ര്‍ തന്നെ തരംതാഴ്​ന്നവനെന്ന്​ വിളിക്കുന്നു. എന്നാല്‍ നമ്മള്‍ അതിനോട്​ പ്രതികരിക്കുന്നില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ ഒമ്ബതിനും 14 നും നടക്കുന്ന വോ​െട്ടടുപ്പിലൂടെ കോണ്‍ഗ്രസുകാരോട്​ ഇതിന്​ ഞങ്ങള്‍ മറുപടി പറയും”- മോദി സൂറത്തില്‍ പറഞ്ഞു.

സൂറത്തിലെ തെരഞ്ഞെടുപ്പ്​ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മണിശങ്കര്‍ അയ്യ​രുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും​ രംഗത്തെത്തി. നമ്മുടെ പ്രധാനമന്ത്രിയെ തരംതാഴ്​ന്നവനെന്നാണ്​ അയ്യര്‍ വിശേഷിപ്പിച്ചത്​. എന്നാല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനമാണെന്നും രവിശങ്കര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button