ഗ്രേറ്റര്‍ നോയിഡ: അമ്മയേയും മകളേയും കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയിലെ ഗൗര്‍ സിറ്റിയിലെ അപാര്‍ട്ട്‌മെന്റിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചാണ് ഇരുവരേയും കൊന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇത് കൂടാതെ മൂര്‍ച്ചയേറിയ ആയുധവും പ്രതി ഉപയോഗിച്ചിട്ടുണ്ട്. 15കാരനായ മകനായിരിക്കും കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്.
അപാര്‍ട്ട്‌മെന്റിന്റെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി കുളിമുറിയുടെ ജനല്‍ വഴിയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.
6 പേരാണ് അപാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ബിസിനസ് ആവശ്യത്തിനായി അഹമ്മദാബാദിലും ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഉത്തരാഖണ്ഡിലും പോയ സമയത്താണ് കൊലപാതകങ്ങള്‍ നടന്നത്.
സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
Post Your Comments