Latest NewsIndiaNews

8000 കോടിയുടെ അനധികൃത പണമിടപാട്:ലാലുപ്രസാദ് യാദവിന്‍റെ മകളും ഭർത്താവും കുരുക്കിൽ

ന്യൂഡല്‍ഹി: 8000 കോടിയുടെ അനധികൃത പണമിടപാട് സംബന്ധിച്ച് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭർത്താവ് ശൈലേഷ് കുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മകൾ മിസാ ഭാരതിയേയും അടുത്തുതന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് സൂചന. വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ 8,000 കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ന്നാ​ണ് ലാലുവിന്റെ മകള്‍ക്കും മരുമകനും എതിരെയുള്ള കേ​സ്.

അ​ന​ധി​കൃ​ത സ്വ​ത്ത് കേ​സും പ​ണം ത​ട്ടി​പ്പു കേ​സു​മാ​യും ബ​ന്ധ​പ്പെ​ട്ടു എ​ന്‍​ഫോ​ഴ്സ് മു​ന്‍​പും ഇ​വ​രു​ടെ ഡ​ല്‍​ഹി​യി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള വ​സ​തി​ക​ളി​ല്‍ ഓ​ഫീ​സു​ക​ളി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. കാലിത്തീറ്റ കംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ലാലുവിന് ഉള്ളത്. യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് ലാലു പ്രസാദ് യാദവ് ഭൂമിയിടപാടുകൾ നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button