ന്യൂഡല്‍ഹി: 8000 കോടിയുടെ അനധികൃത പണമിടപാട് സംബന്ധിച്ച് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭർത്താവ് ശൈലേഷ് കുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. മകൾ മിസാ ഭാരതിയേയും അടുത്തുതന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് സൂചന. വ്യാജ കമ്പനികളുടെ പേരില്‍ 8,000 കോടി രൂപയോളം തട്ടിയെന്നാണ് ലാലുവിന്റെ മകള്‍ക്കും മരുമകനും എതിരെയുള്ള കേസ്.
അനധികൃത സ്വത്ത് കേസും പണം തട്ടിപ്പു കേസുമായും ബന്ധപ്പെട്ടു എന്‍ഫോഴ്സ് മുന്‍പും ഇവരുടെ ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള വസതികളില്‍ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. കാലിത്തീറ്റ കംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ലാലുവിന് ഉള്ളത്. യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് ലാലു പ്രസാദ് യാദവ് ഭൂമിയിടപാടുകൾ നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.
Post Your Comments