Latest NewsKeralaNews

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇങ്ങനെയും അഹങ്കാരം ആകാമോ? മൂത്രമൊഴിക്കാനിറങ്ങിയ യാത്രക്കാരനെ കൂട്ടാതെ ബസ് പോയി, ഒടുവില്‍ യാത്രക്കാരന് തുണയായത് വഴിയിലൂടെ വന്ന കാര്‍ യാത്രാകരന്‍; യുവാവിനുണ്ടായ ദുരനുഭവം ഇങ്ങനെ

പലരും ദൂരയാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നത് ട്രെയിനുകളെയാണ്. എന്നാല്‍ ചില സമയങ്ങളില്‍ അല്ലെങ്കില്‍ ചില സാഹചര്യങ്ങളില്‍ നാം ബസ്സുകളെ ആശ്രയിക്കേണ്ടി വരും. അങ്ങനെ കെ.എസ്.ആര്‍.ടി.സിയില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് പോയ ഒരു യുവാവിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്നും ഉണ്ടായ ദുരനുഭവത്തെ കുറിച്ചെഴുതിയ കുറിപ്പാണ് സോഷ്യല്‍മീഡിയകശില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവന്നക്കാരെ കുറിച്ച് പൊതുവേ അത്ര നല്ല അഭിപ്രായമൊന്നുമല്ല. എല്ലവരും അങ്ങനെയല്ലെങ്കില്‍ തന്നെയും ഭൂരിഭാഗം ആളുകളും യാത്രക്കാരോട് വളരെ മോശമായി തന്നെയാണ് പെരുമാറാറുള്ളത്. അവരുടെ ഔദാര്യം കൊണ്ടാണ് നമ്മള്‍ യാത്രചെയ്യുന്നത് എന്ന ഭാവമാണ് അവര്‍ക്ക് പലപ്പോഴും. ആ ഒരു ചിന്താഗതിയെ ശക്തമാവാക്കുന്ന തരത്തിലുള്ള അനുഭവമാണ് ഇവിടെ ഒരു യുവാവിന് ഉണ്ടായിട്ടുള്ളത്.

ഡ്രൈവറോട് പറഞ്ഞ ശേഷം മൂത്രമൊഴിക്കാന്‍ പോയ യാത്രക്കാരന്‍ തിരിച്ചുവന്നപ്പോഴേക്കും ബസ് അതിന്റെ വഴിക്കുപോയി. പിന്നീട് റോഡില്‍ നിന്നും കൈകാണിച്ചപ്പോള്‍ നല്ല മനസുള്ള ഒരു യുവാവ് തനിക്ക് ലിഫ്റ്റ് തരികയും വളരെ സ്പീഡില്‍പ്പോയി കെ.എസ്.ആര്‍.ടി.സി ബസിനെ ഓവര്‍ടേക്ക് ചെയ്ത് യാത്രക്കാരനെ ബസ്സില്‍ കയറ്റുകയായിരുന്നു. ഇന്നത്തെ കാലത്തെ ജെനറേഷനെ എല്ലാവരും കുറ്റം പറയുകയും പുച്ഛിക്കുകയും ചെയ്യുമ്പോള്‍ അവരിലും നല്ലവരായ ആള്‍ക്കാപരുണ്ടെന്ന കാര്യം നാം മറന്നു പോകും. ആ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ശ്രീശാന്ത് എന്ന യുവാവിന്റെ ഈ അനുഭവക്കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പ്രിയ സുഹൃത്തുക്കളേ… ഇന്നലെ (30/11/2017, വ്യാഴം) എനിക്ക് ഉണ്ടായ ഒരു യാത്രാനുഭവമാണ് ഞാന്‍ ഇവിടെ പങ്ക് വയ്ക്കുന്നത്… എന്റെ ജോലി സ്ഥലമായ തിരുവനന്തപുരത്ത് നിന്ന്, വളരെ പ്രതികൂലമായ കാലവസ്ഥയായതിനാല്‍ എനിക്ക് എന്റെ നാടായ തലശ്ശേരിയിലേക്ക് യാത്ര തിരിക്കേണ്ടി വന്നു. മുന്‍കൂട്ടി തീരുമാനിക്കാത്ത യാത്ര ആയതിനാല്‍ സ്ഥിരമായി ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്ന എനിക്ക് ടിക്കറ്റ് ലഭിക്കാത്തതിനാലും, ട്രെയിനുകള്‍ വൈകി ഓടുന്നതിനാലും, ബസ്സില്‍ യാത്ര ചെയ്യേണ്ടി വന്നു…
6.00 മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന KSRTC SCANIA -യില്‍ കണ്ടക്ടറുടെ കാരുണ്യം മൂലം ഏറ്റവും പുറകിലെ സീററ് ലഭിച്ചു… അന്തരീക്ഷത്തിലെ തണുപ്പും ബസ്സിനുള്ളിലെ തണുപ്പും കൂടി ഒന്നിച്ചപ്പോള്‍, ബസ്സ് പുറപ്പെട്ട് ഏകദേശം 2 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും, എനിക്ക് വല്ലാത്ത മൂത്രശങ്ക.. മാക്‌സിമം പിടിച്ച് നില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ ബസ്സിന്റെ മെല്ലെപ്പോക്കും (തിരുവനന്തപുരം മുതല്‍ കൊല്ലം വരെ മഴ മൂലം വഴിയില്‍ പല തടസ്സങ്ങളും ഉണ്ടായിരുന്നു സാധരണയായി 1.20 hrs മാത്രമാണ് കൊല്ലം വരെ എത്താനുള്ള സമയം പക്ഷേ ഇന്നലെ ഏകദേശം 3 മണിക്കൂറിന് മുകളില്‍ സമയം എടുത്തു) അടുത്ത സ്റ്റോപ്പ് ആയ കൊല്ലം എത്താന്‍ ഏകദേശം 15 km കൂടി ഉള്ളതുകൊണ്ട് ഞാന്‍ ഡ്രൈവറോട് പറയാന്‍ തീരുമാനിച്ചു.. പക്ഷേ ഡ്രൈവറില്‍ നിന്നുള്ള മറുപടി അനുകൂലമായിരുന്നില്ല. ‘നിറുത്താന്‍ ഒന്നും പറ്റില്ല കൊല്ലം ആകുമ്പോള്‍ പോയാല്‍ മതി’ എന്നായിരുന്നു മറുപടി… ഞാന്‍ സഹിച്ചു പിടിച്ചു കൊല്ലം വരെ കഴിച്ചുകൂട്ടി . അങ്ങനെ ബസ്സ് കൊല്ലത്ത് എത്തി.. ഞാന്‍ ഡ്രൈവറോട് പറഞ്ഞതിന് ശേഷം പുറത്തിറങ്ങി.. പരിചിതമല്ലാത്ത സ്ഥലമായതിനാലും നമ്മുടെ കേരളത്തിലെ സാഹചര്യങ്ങള്‍ വെച്ച് മൂത്രപ്പുരകളുടെ അസൗകര്യം മൂലവും ബസ്സിന് അധികം ദൂരമല്ലാത്ത ഒരു ഒഴിഞ്ഞ സ്ഥലം കണ്ടു പിടിച്ചു, കാര്യസാധ്യത്തിന് ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ കാണുന്നത് ,ഞാന്‍ വന്ന ബസ്സ് എന്നെ കയറ്റാതെ പുറത്തേക്ക് പോകുന്നതാണ്. എന്റെ ഓഫീസ് ലാപ്‌ടോപ്പ് അടങ്ങുന്ന ബാഗ് ബസ്സിനുള്ളില്‍ ആയിരുന്നു.. ഞാന്‍ ബസ്സിന് പുറകേ ഓടി പക്ഷേ കിട്ടിയില്ല..
പുറകേ വന്ന വണ്ടികള്‍ക്ക് കൈ കാണിച്ചു. ഒന്ന് രണ്ട് വാഹനങ്ങള്‍ നിറുത്തിയില്ല. പിന്നീട് മനുഷ്യ സ്‌നേഹിയായ ഒരു ചെറുപ്പക്കാരന്‍ തന്റെ കാര്‍ നിറുത്തി കാര്യമന്വേഷിച്ചു, എന്നെ കാറില്‍ കയറ്റി ബസ്സിന്റെ പുറകേ വിട്ടു… കൊടും വളവുകളും, ശക്തമായ മഴയും, ബസ്സ് നല്ല സ്പീഡിലും,(കൊല്ലത്ത്‌നിന്ന് പുറപ്പെട്ട ശേഷം ഇതുവരെയുള്ള യാത്രയേ അപേക്ഷിച്ച് , റോഡിലെ തടസ്സങ്ങള്‍ നീങ്ങിയിരുന്നു) ആയതിനാല്‍ കുറച്ചധികം ദൂരം ബസ്സിനെ പിന്‍തുടരേണ്ടി വന്നു. അവസാനം അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം മൂലം ബസ്സിനെ മറികടന്നു മുമ്പില്‍ എത്തി ബസ്സ് തടഞ്ഞ് നിറുത്തിച്ച് ഞാന്‍ ബസ്സില്‍ കയറി. എന്റെ ടെന്‍ഷന്‍ മൂലം ആ നല്ലവനായ ചെറുപ്പക്കാരന്റ പേരു ചോദിക്കുവാനോ, ഒരു നന്ദി വാക്ക് പോലും പറയുവാനോ എനിയ്ക്ക് സാധിച്ചില്ല… അദ്ദേഹം ബാംഗ്ലൂര്‍ ആണ് ജോലി ചെയ്യുന്നതെന്ന് മാത്രം എപ്പഴോ ചോദിച്ചറിഞ്ഞു.. ഇപ്പോഴത്തേ തലമുറകളേ അടച്ചാക്ഷേപിക്കുന്നവരോട് ഒരു വാക്ക് …. ഇപ്പോഴും മനുഷ്യത്വം ഉള്ള, സംസ്‌കാര സമ്പന്നരായ മാതാപിതാക്കളാല്‍ വളര്‍ത്തപ്പെട്ട യുവജനങ്ങളും ധാരാളം ഉണ്ട് …. എന്നെ സഹായിച്ച അദ്ദേഹത്തോട് എങ്ങനെയെങ്കിലും ഒരു നന്ദി പറയണമെന്നുണ്ട്… വേറെ നിവൃത്തിയില്ലാത്തതിനാല്‍ ഇതിലൂടെ ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു… പേരറിയാത്ത നല്ലവനായ സുഹൃത്തേ.. ഒരായിരം നന്ദി… ഈശ്വരന്‍ താങ്കളേ അനുഗ്രഹിക്കട്ടേ…. അദ്ദേഹം ഈ പോസ്റ്റ് എങ്ങനെങ്കിലും കാണുവാന്‍ ഇടയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..
KSRTC ജോലിക്കാരുടെ അഹങ്കാരത്തേക്കുറിച്ച് കേട്ടറിവുണ്ടായിരുന്നു … ഇന്നലെ അനുഭവിച്ചറിഞ്ഞു… എന്റെ അറിവില്‍ ദീര്‍ഘദൂര യാത്രയില്‍ ഇങ്ങനൊരു ആവശ്യം വന്നാല്‍ ഇടയ്ക്ക് നിറുത്തി തരേണ്ടതാണ്.. മാത്രമല്ല ബസ്സ് നിറുത്തിയിട്ട് വീണ്ടും എടുക്കുമ്പോള്‍ യാത്രക്കാര്‍ എല്ലാവരുമുണ്ടോ എന്ന് ഉറപ്പ് വരുത്താറുണ്ട്. ഇത് ഞാന്‍ പ്രത്യേകം പറഞ്ഞ് ഇറങ്ങിയിട്ട് പോലും അവര്‍ അതിനുള്ള മര്യാദ കാണിച്ചില്ല .. ബസ്സില്‍ തിരികെ കയറിയ ശേഷം അത് ചോദിച്ചപ്പോള്‍ ഒരു പരിഹാസചിരി ആയിരുന്നു മറുപടി…. വെറുതെയല്ല KSRTC നഷ്ടത്തില്‍ ഓടുന്നത്.. എല്ലാ ജോലിക്കാരും അങ്ങനാണെന്ന് ഞാന്‍ പറയില്ല… നല്ലവരും ഒരുപാടുണ്ട്. എങ്കിലും യാത്രക്കാരോട് മാന്യമായി ഇടപെടാന്‍ ജോലിക്ക് എടുക്കുന്നതിന് മുമ്പ് ഇവര്‍ക്ക് ഒരു പരിശീലനം നല്‍കിയാല്‍ നന്നായിരിക്കും…. ഒരിക്കല്‍ കൂടി ആ നല്ലവനായ യുവാവിന് നന്ദി പറഞ്ഞു കൊണ്ട് നിറുത്തുന്നു…
എന്ന് സ്‌നേഹത്തോടെ
ശ്രീശാന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button