ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജയലളിതയുടെ അടുത്ത സുഹൃത്ത് കെ എസ് ഗീത. തന്നോട് ജയലളിത ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും തനിക്ക് അറിയാമായിരുന്നു. എന്നാല്‍ അമൃതയാണ് മകളെന്ന കാര്യം വൈകിയാണ് തനിക്ക് മനസ്സിലായത്. ഞാന്‍ ആരെയും തേടി പോയില്ല അവള് എന്നെ തേടി വരികയായിരുന്നു. ജയലളിതക്ക് നീതി കിട്ടാന്‍ താന്‍ നടത്തുന്ന പൊരാട്ടം ശ്രദ്ധയില്‍ പെട്ടാണ് അമ്യത തന്റെയടുത്ത് വന്നതെന്നും പ്രമുഖ തമിഴ് മാധ്യമത്തോട് ഗീത വ്യക്തമാക്കുന്നു.
പെരിയമ്മ എന്നാണ് അമൃത ജയലളിതയെ വിളിച്ചിരുന്നത്. പിന്നീടാണ് സത്യം അവൾക്കും മനസിലായത്. ശശികലയോട് സംസാരിക്കരുതെന്ന് ജയലളിത അമ്യതയോട് പറഞ്ഞിരുന്നു. മറ്റ് ചില ഗൗരവപരമായ കാര്യങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ചില മന്ത്രിമാര്‍ അമൃതയെ കണ്ടിട്ടുണ്ട്. ഒ.പനീര്‍ശെല്‍വവും ഈ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതിക്കും തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അമൃത കത്ത് അയച്ചിട്ടുണ്ട്. ഡി.എന്‍.എ ടെസ്റ്റ് നടത്തിയാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ഗീത പറഞ്ഞു.
Post Your Comments