ആദ്യമായി സ്മാര്‍ട്ട്‌ഫോണില്‍ ഇരട്ട ക്യാമറ അവതരിപ്പിച്ച കമ്പനികളില്‍ ഒന്നാണ് വാവെയ്. എന്നാൽ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാവെയ്‌യുടെ അടുത്ത വര്‍ഷത്തെ ഏറ്റവും മികച്ച മോഡലില്‍ മൂന്നു ക്യാമറാ സിസ്റ്റം അരങ്ങേറ്റം കുറിക്കും. 12MP കളര്‍ പ്രധാന ക്യാമറയും 20MP മോണോക്രോം സെന്‍സറുമാണ് വാവെയ്‌യുടെ ഈ വര്‍ഷത്തെ മികച്ച മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
പുതിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത് P11 എന്നു പേരിട്ടേക്കാവുന്ന അടുത്ത വര്‍ഷത്തെ പ്രധാന മോഡലിനെ ചുറ്റിപ്പറ്റിയാണ്. ഈ മോഡലിനു ഇരട്ട ക്യാമറകള്‍ക്കു പകരം മൂന്നു പിന്‍ ക്യാമറകളായിരിക്കും ഉണ്ടാകുക എന്നാണ് പറയുന്നത്. പുതിയ ക്യാമറാ സിസ്റ്റത്തിനു 40MP സൈസുള്ള ഫയലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പറയുന്നു. 5x സൂം ക്യാമറ നല്‍കുമെന്നും പറയുന്നു.
പുതിയ സിസ്റ്റത്തിനു ഇപ്പോഴുള്ള ക്യാമറയെക്കാള്‍ 100 ശതമാനം കൂടുതല്‍ ലൈറ്റ് ആഗീരണശേഷി കിട്ടുമെന്നാണ് പറയുന്നത്. ട്രൈപ്പോഡില്ലാതെ രാത്രിയില്‍ ഫോട്ടോ എടുക്കന്‍ അനുവദിക്കുന്ന ഒരു പ്രോ മോഡും ഉണ്ടായിരിക്കുമെന്നും പറയുന്നു.
Post Your Comments