Latest NewsNewsLife Style

കൂര്‍ക്കം വലിക്ക് ഉടന്‍ പരിഹാരം

ജലദോഷവും മൂക്കടപ്പും ഉണ്ടെങ്കിലും തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നതും എല്ലാം കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളാണ്. മൂക്കിന്റെ പാലത്തിനുണ്ടാവുന്ന തകരാറുകളും പലപ്പോഴും കൂര്‍ക്കം വലിയായി മാറുന്നു. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് മൂലം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂര്‍ക്കം വലിക്കുണ്ട്. പല വിധത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കാം.

വേപ്പുറബ്ബ് പോലെ തന്നെയാണ് യൂക്കാലിപ്‌സ്. ഇതിന്റെ എണ്ണ കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. ഇത് ശ്വാസോച്ഛ്വാസം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്നു.നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ അല്‍പം യൂക്കാലിപ്‌സ് ഉപയോഗിക്കുന്നതിനു മുന്‍പ് ചര്‍മ്മത്തില്‍ പരീക്ഷിക്കാവുന്നതാണ്. അലര്‍ജിയോ മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ നിങ്ങളുടെ മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കുകയോ അല്ലെങ്കില്‍ അത് മൂക്കിനു ചുറ്റും തേച്ച് പിടിപ്പിക്കുകയോ ചെയ്യാം. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് വേണം ചെയ്യാന്‍.

കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് കൂര്‍ക്കം വലിയ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ശ്വാസോച്ഛ്വാസം സ്മൂത്താക്കി മാറ്റുന്നു.രണ്ട് വിധത്തില്‍ ഇത് ഉപയോഗിക്കാം. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് നാലോ അഞ്ചോ തുള്ളി കര്‍പ്പൂര തുളസിയെണ്ണ ഇതില്‍ ചേര്‍ക്കാം. ഇത് കൊണ്ട് ആവി പിടിക്കുന്നത് കൂര്‍ക്കം വലി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് 10 മിനിട്ടെങ്കിലും ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button