
ന്യൂഡല്‍ഹി: ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. പാലത്തിനു മുകളില്‍ നിന്നും താഴെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതാണ് അപകട കാരണം. ഡല്‍ഹി സ്വദേശിയായ കിന്നോ ആണ് മരിച്ചത്. കിന്നോയുടെ സുഹൃത്ത് ആകാശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അപകടത്തില്‍പ്പെട്ട ബൈക്ക് അമിത വേഗത്തിലാണ് പോയത്. ഇതു നിര്‍മാണത്തിലിരുന്ന പാലത്തിനു മുകളിലൂടെ പോകുന്ന അവസരത്തിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് ബൈക്ക് 40 അടി താഴേക്ക് വീണു. സംഭവ നടന്ന ഉടന്‍ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ കിന്നോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments