Latest NewsNewsGulf

യു എ ഇയിൽ ഈ മേഖലയിലും വാറ്റ് നടപ്പാക്കുന്നു

ദുബായ്: ഒരു രാജ്യത്തിന് തങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായ് പണം കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വാറ്റ് (മൂല്യാധിഷ്ടിത നികുതി) നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ടെക്‌നോളജിയുടെ വളര്‍ച്ചയോടപ്പം സഞ്ചരിക്കുന്ന രാജ്യമാണ് യുഎഇ. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മിക്ക മേഖലകളും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയ യുഎഇ ക്ക് വാറ്റ് പോലുള്ള നികുതി സമ്പ്രദായം നടപ്പിലാക്കാന്‍ വളരെ ചെറിയ സാവകാശം മാത്രമെ ആവശ്യമായുള്ളു. 2018 ജനുവരി മുതല്‍ യുഎഇയില്‍ വാറ്റ് നിലവില്‍ വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

വാറ്റ് നിലവില്‍ വരുന്നത് വ്യാപാരികളെ സംബന്ധിച്ചടത്തോളം കൂടുതല്‍ ഉത്തരവാധിത്വവും ശ്രദ്ദയും തങ്ങളുടെ ബിസിനസ്സ് മേഖലയില്‍ പുലര്‍ത്തേണ്ട സാഹചര്യമാണ് സ്യഷ്ടിക്കുകയെന്ന് അധികൃതര്‍ അറിയിഈടാക്കുന്ന സര്‍ക്കാറിനും നികുതി നല്‍കേണ്ട ഉപഭോക്താവിനും ഇടയിലെ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുക എന്നതാണ് വ്യാപാരികളുടെ ഉത്തരവാധിത്വം. ഒരു ഉല്‍പന്നം നിര്‍മ്മാണം കഴിഞ്ഞ് കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ അത് ഉപഭോക്താവിലേക്ക് എത്തുന്നതിനിടയില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഉല്‍പന്നം കൈമാറുന്നതില്‍ പങ്കാളികളാകുന്നുവോ അവരൊക്കെ ക്യത്യമായി അവരുടെ ഉത്തരവാധിത്വം നിറവേറ്റേണ്ടി വരും. എങ്കില്‍ മാത്രമെ സര്‍ക്കാറിന് ക്യത്യമായി നികുതി ലഭിക്കുകയുള്ളുവെന്നും നൗഫല്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് വന്‍ തുക പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോകത്ത് ഏതാണ്ട് 160 ലധികം രാജ്യങ്ങളില്‍ നിലവില്‍ വാറ്റ് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മറ്റു നികുതികള്‍ കൂടി ഉള്‍പ്പെടുത്തി ഇതിന്റെ പരിഷ്‌കരിച്ച രൂപമാണ് നടപ്പിലാക്കുന്നത്. പൊതുവെ ഗള്‍ഫ് വ്യാപാരികള്‍ക്ക് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ട്. ഒട്ടും പരിചിതമല്ലാത്ത ഒരു പുതിയ സംവിധാനം നിലവില്‍ വരുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ എങ്ങനെ മറികടക്കും എന്നതാണ് പലരുടെയും സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button