Latest NewsNews

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ സംഭവിക്കുന്നത് ഇതാണ്

ദിവസം മുഴുവൻ ഉന്മേഷവും ഊർജ്ജവും നിലനിർത്താൻ പ്രഭാതഭക്ഷണം വളരെ പ്രധാനമാണ്. കൂടാതെ ശരീരവണ്ണവും ഭാരവും കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കണം. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി, ശരീര വണ്ണവും ഭാരവും ഒട്ടും കുറയില്ല. ഉച്ചയ്‌ക്കും രാത്രിയിലും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവാണ് ശരീര ഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനെയോ സ്വാധീനിക്കുന്നത്. എന്നാൽ ഭക്ഷണം ഒഴിവാക്കിയാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

രാവിലെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടും . കൂടാതെ എപ്പോഴും വിശക്കുന്നതായി തോന്നുകയും ചെയ്യും. രാവിലെ കഴിക്കാതെ ഉച്ചയ്‌ക്കും രാത്രിയിലും കഴിച്ചാല്‍ പോലും ഇടയ്‌ക്കിടെ ഈ വിശപ്പ് അലട്ടും.മാത്രവുമല്ല ചെയ്യുന്ന കാര്യങ്ങളിലൊക്കെ മന്ദത അനുഭവപ്പെടുകയും ചെയ്യും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നയാൾക്ക് ഉച്ചയാകുമ്പോൾ നല്ല വിശപ്പും ക്ഷീണവും ഉണ്ടാകും . അപ്പോൾ സ്വാഭാവികമായും കൊഴുപ്പ് കൂടിയ ഭക്ഷണത്തിനോടും ഫാസ്റ്റ് ഫുഡിനോടും ആർത്തി തോന്നും. ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലമായി മാറും.

ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ് വ്യായാമം. മിക്കവരും ശരീര ഭാരവും വണ്ണവും കുറയ്‌ക്കുന്നതിനായി രാവിലെ വ്യായാമം ചെയ്യും. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുകയും ചെയ്യും. പക്ഷേ പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ട്, വ്യായാമം മാത്രം ചെയ്‌താൽ ഫലം ഒന്നും ഉണ്ടാകില്ല.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി, ഒരു ദിവസത്തെ ആഹാരക്രമത്തില്‍ മൊത്തം മാറ്റമുണ്ടാകുന്നു. ഉച്ചയ്‌ക്കും രാത്രിയിലുമൊക്കെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതുകാരണം ഉറക്കത്തെ കാര്യമായി അത് ബാധിക്കും. ഉറക്കസമയത്തില്‍ കുറവ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button