Latest NewsIndiaNews

ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഓ​ഖി പ്രതികൂലമായി ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഓ​ഖി പ്രതികൂലമായി ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​​യി​ല്‍ അ​ധി​കൃ​ത​ര്‍.കേരളത്തിലും തമിഴ്നാട്ടിലും കനത്തനാശം വിതച്ച ഓഖി ഇപ്പോൾ ഗു​ജ​റാ​ത്തി​ല്‍ പ്രവേശിച്ചിരിക്കുകയാണ്. ശാന്തമായാണ് കാറ്റ് ഗു​ജ​റാ​ത്തി​ല്‍ എത്തിയിരിക്കുന്നത്. പക്ഷേ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നുമുള്ള സാ​ധ്യ​ത കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നു.

ഇതോടെ ഇത് തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാധിക്കുമെന്ന ആശങ്ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഉണ്ട്. ഇതു മുന്നിൽ കണ്ടുള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ക​മ്മീ​ഷ​നും തുടങ്ങി. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ബാ​ധി​ക്കാനായി സാധ്യതയുള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ള്‍​ക്ക് വോ​ട്ടു ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​റ​പ്പാ​ക്കുന്ന നടപടി വേണമെന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button