Latest NewsIndiaNews

നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി : കാരണം ആരെയും ഞെട്ടിപ്പിക്കുന്നത്

ഗാസിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി വാഷിങ്ങ് മെഷീനില്‍ ഒളിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഗാസിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പൊലീസ് അറസ്റ്റു ചെയ്തത്.

ആരതി കുഞ്ഞിനെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വാഷിങ്മെഷിനില്‍ ഒളിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നുമാണ് ആരതി ആദ്യം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്.

ആണ്‍ കുഞ്ഞ് വേണമെന്നാണ് ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ആണ്‍ കുഞ്ഞിനായി ആഗ്രഹിച്ചിരുന്ന ആരതി ഈ കുട്ടിയുടെ ജനനത്തോടെ കടുത്ത ദേഷ്യവും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായി പൊലീസ് മേധാവി ആകാശ് തോമര്‍ സൂചിപ്പിച്ചു. മൂന്ന് മാസം മുന്‍പാണ് ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button