Latest NewsKeralaNews

രോഷാകുലരായ ജനക്കൂട്ടം പോലും സഹിഷ്ണുതയോടെ പെരുമാറുന്നത് വിനയം കൊണ്ട് : പിണറായിയും വനിതാ മന്ത്രിമാരും കണ്ടു പഠിക്കണം : കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റഎ പശ്ചാത്തലത്തില്‍ കേരളത്തിലെത്തിയ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഒട്ടും അഹങ്കാരമില്ലാത്ത അതീവ വിനയത്തോടെയുള്ള പെരുമാറ്റം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടു പടിക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. താങ്കളെ പോലെതന്നെയാണ് താങ്കളുടെ വനിത മന്ത്രിമാരും. മേഴ്സികുട്ടിയമ്മയുടേയും മറ്റും അഹങ്കാരവും ധാര്‍ഷ്ട്യവും കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യെന്നും സുരേന്ദ്രന്‍ പറയുന്നു.

തന്റെ ഫേസ്‌ബുക്ക് പേജിലാണ് സുരേന്ദ്രൻ ഇത് പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ട് മാത്രമാണ് ഒട്ടേറെ ആളുകളുടെ ജീവന്‍ രക്ഷിക്കാനായതെന്നും കെ സുരേന്ദ്രന്‍ മുൻപ് പറഞ്ഞിരുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button