തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് വൈകിട്ടോടെ തമിഴ്‌നാട് – ആന്ധ്ര തീരങ്ങള്‍ക്ക് ഇടയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് ഉടന്‍ തിരിച്ചെത്താന്‍ രണ്ട് ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ന്യൂനമര്‍ദം ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായാല്‍ അതിന് സാഗര്‍ എന്നാകും പേര് നല്‍കുക. ന്യൂനമര്‍ദത്തിന്റെ ഫലമായി തമിഴ്‌നാട്-ആന്ധ്ര തീരമേഖലയില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്.
Post Your Comments