Latest NewsNewsIndia

ജീ​വ​നു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ചെ​ന്ന് പറഞ്ഞു മാതാപിതാക്കൾക്ക് നൽകിയ സംഭവം; ര​ണ്ടു ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: ജീ​വ​നു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ചെ​ന്നു പ​റ​ഞ്ഞു മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കി. മാ​ക്സ് ഹെ​ൽ​ത്ത് കെ​യ​റി​ലെ ഡോ​ക്ട​ർ​മാ​രാ​യ എ.​പി മേ​ത്ത, വി​ശാ​ൽ ഗു​പ്ത എ​ന്നി​വ​രെയാണ് പുറത്താക്കിയത്.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും മ​റ്റു വി​ദ​ഗ്ധ​രും ചേ​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി വ​രെ എ​ടു​ത്തേ​ക്കു​മെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ മ​ന്ത്രി സ​ത്യേ​ന്ദ്ര കു​മാറും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജെ.​പി ന​ഡ്ഡ​യും മുന്നറിയിപ്പ് നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button