Latest NewsNewsGulf

യു.എ.ഇയിലെ കാര്‍ വാഷ് ഹെല്‍പ്പര്‍ ഇപ്പോള്‍ കമ്പനി ഉടമസ്ഥന്‍; ഇത് ആരെയും ഞെട്ടിക്കുന്ന ഇന്ത്യന്‍ പ്രവാസിയുടെ വിജയകഥ

യുഎഇ: കാര്‍ വാഷ് പെല്‍പ്പറായി യു.എ.ഇയില്‍ എത്തിയ ഷാജഹാന്‍ അബ്ബാസ് ഇന്ന് എത്തി നില്‍ക്കുന്നത് ഒയാസിസ് എന്ന കമ്പനിയുടെ ഉടമസ്ഥനായിട്ടാണ്. കഷ്ടപ്പാടുകൊണ്ട് ഇത്രയും ഉയരത്തിലെത്തിയ ഷാജഹാന്‍ എല്ലാവര്‍ക്കും ഒരു മാതൃക തന്നെയാണ്. ഒരു കാര്‍ വാഷ് ഫാക്ടറില്‍ ഒരു സഹായിയായാണ് ഷാജഹാന്‍ യുഎഇയില്‍ എത്തിയത്.

1990 മാര്‍ച്ചില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയും അറബി ഭാഷാ വൈദഗ്ധ്യവും നേടിയാണ് ഷാജഹാന്‍ കേരളത്തില്‍ നിന്ന് യുഎഇയില്‍ എത്തിയത്. യുഎഇയില്‍ എത്തിയ ഷാജഹാന്‍ തന്റെ അച്ഛന്‍ ചെയ്തുകൊണ്ടിരുന്ന ജോലി ഏറ്റെടുത്ത് ചെയ്ത് തുടങ്ങുകയായിരുന്നു. പിന്നീട് പല ജോലികളും ചെയ്യാന്‍ തുടങ്ങിയെങ്കിലും ഒന്നും ശരിയായിരുന്നുല്ല. പഠിച്ച ഡിപ്ലോമ വരെ വെറുതെയായിപ്പോയി എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് ഷാജഹാന്‍ ഓര്‍മിക്കുന്നു. പിന്നീടാണ് ഓട്ടോമാറ്റിക് കാര്‍ വാഷ് സെന്റര്‍ തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്.

ആദ്യം ചെറിയ രീതിയിലാണ് അത് തുടങ്ങിയതെങ്കിലും പിന്നീട് അത് വന്‍ വിജയമായി മാറുകയായിരുന്നു. ന്റെ കഴിവിലും വ്യക്തമായ ഒരു കാഴ്ചപ്പാടിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു. ആദ്യം ഓട്ടോമാറ്റിക് കാര്‍ വാഷ് സെന്ററിലാണ് തുടങ്ങിയതെങ്കിലും ഷാജഹാന് ഇപ്പോള്‍ സ്വന്തമായി ഒയാസിസ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ സ്റ്റോക്കുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, സലൂണ്‍, സ്‌കൈറ്റി വര്‍ക്ക് എന്നിവയും സ്വന്തമായുണ്ട്.

യു.എ.ഇയില്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാകും. 1990 ല്‍ ഇവിടെ സഹായിവന്ന ഒരാള്‍ 2017 ല്‍ ഒരു കമ്പനിയുടെ ഉടമയാകുന്ന മറ്റൊരു രാജ്യവും ലോകത്തുണ്ടാകില്ല. യുഎഇ എനിക്ക് വളരെയധികം അവസരങ്ങളും തട്ടകങ്ങളും തന്നു.

പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും എന്നാല്‍ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്, മത്സരം മെച്ചപ്പെടുത്താനും മത്സരിക്കാനും എന്റെ യാത്ര തുടരുകയാണ്, ഈ ദേശീയ ദിനത്തില്‍ നൂറിലധികം കാറുകള്‍ ഞങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ഫാത്തിമയാണ് ഷാജഹാന്റെ ഭാര്യ. ഡനാ, മുഹമ്മദ്, യമീന, സാര്‍മിന എന്നീ നാലു കുട്ടികളാണ് ഷാജഹാന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button