KeralaLatest NewsNews

നീ എന്നെ മാത്രം വിശ്വസിക്കണമെന്ന് പറയാത്ത കൃഷ്ണനെ ഞാൻ വെറുക്കണോ?ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ആരാധന തുറന്ന് പറഞ്ഞ് സംവിധായകൻ അലി അക്ബർ

നീ മുസ്ലീമായി അല്ലാഹുവിനെ വിളിച്ചോ, എങ്കിലും ഞാൻ കൂടെയുണ്ട് എന്നു പറയുന്ന സാക്ഷാൽ ശ്രീകൃഷ്ണനെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകൻ അലി അക്ബർ.തന്റെ വീടിന് കൃഷ്ണ കൃപ എന്നു പേരിട്ടതിനെ കുറിച്ച് തന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് ചില സംശയങ്ങളുണ്ട്.ഗീത പഠിക്കുമ്പോൾ മുസ്ലിമായ തനിക്കും സംശയം തോന്നി ഈ വിശ്വാസവുമായി എങ്ങിനെ മുന്നോട്ടു പോകാനാവും, പിന്നെ ചിന്തിച്ചു ഭഗവാൻ പറയുന്നത് നീ കുല ധർമ്മം പാലിക്കണം അഥവാ നീ മുസ്ലിമായി തന്നെ ജീവിക്കണമെന്നാണ് ആരാരോട് പ്രാർത്ഥിച്ചാലും കേൾക്കേണ്ടത് താനാണെന്നും പറയുന്നു.

‘ഇത്രയ്ക്കും വിശാലമായി ഈശ്വരത്വത്തെ വിശകലനം ചെയ്ത ഏതു ദേവനുണ്ട് ഭൂവിൽ? ഒന്നുമില്ലാതെ ഞാൻ ക്ഷീണിതനായിരുന്നപ്പോൾ, വട്ടപൂജ്യമായിരുന്നപ്പോൾ, ഞാനുണ്ടെടോ നിന്റെ കൂടെ എന്നു പറഞ്ഞ് എന്റെ കൂടെ നിന്ന എന്റെ കൃഷ്ണനെ ഞാൻ സ്നേഹിക്കും.. എന്നൊക്കെയുള്ള ചിന്തകൾ ആണ് അലി അക്ബർ തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.എന്നെ മുസ്ലിമായി സ്നേഹിച്ച കൃഷ്ണൻ ..ആ കൃഷ്ണനോടൊപ്പമാണ് ഞാൻ, മുസ്ലിമായി കൊണ്ട് തന്നെ…
അലി അക്ബറിന്റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button