ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രൂപീകരിച്ച തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കാഴ്ചവസ്തുക്കളായി മാറി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും തീരസംരക്ഷണത്തിനുമായിട്ടാണ് ഈ സ്റ്റേഷനുകൾ രൂപീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷന്‍ കൊണ്ട് ഒരു പ്രയോജനവുമില്ല.
മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകളാണ് ഇവിടെ ഉള്ളത്. അതിൽ ഒരെണ്ണം കത്തി നശിച്ചു. ബാക്കി രണ്ടെണ്ണവും പ്രവര്‍ത്തനരഹിതമാണ്. ഒരെണ്ണം അര്‍ത്തുങ്കല്‍ സ്റ്റേഷന്‍ പരിസരത്തും മറ്റൊരെണ്ണം തൃക്കുന്നപ്പുഴ ചീപ്പിലും സൂക്ഷിച്ചിട്ടുണ്ട്. സ്റ്റേഷനിലുള്ളത് ഇവ പ്രവര്‍ത്തിപ്പിക്കാനോ അറ്റകുറ്റപ്പണി നടത്താനോ പരിശീലനം കിട്ടാത്ത പോലീസുകാരാണ്.
നാലു മാസമായി തൃക്കുന്നപ്പുഴയിലെ ബോട്ടിന്റെ സ്റ്റിയറിങ് തകരാറിലാണ്. ഇവയുടെ അറ്റകുറ്റപ്പണി നടത്താന്‍ പോലും നടപടിയില്ല. ബോട്ടില്‍ പോകാന്‍ പരിചയമുള്ള 14 ജീവനക്കാരെ മാറ്റിയ ശേഷം പകരം ആരേയും നിയമിച്ചിട്ടുമില്ല.
അപ്രതീക്ഷിതമായി മാറ്റിയത് നാലു വര്‍ഷം മുമ്പു നിയമിച്ച ബോട്ട് കമാന്‍ഡര്‍, സ്രാങ്ക്, ഡ്രൈവര്‍, ലാസ്കര്‍, മറൈന്‍ ഹോം ഗാര്‍ഡ് എന്നിവരെയാണ്. ഇവരിലധികവും കടല്‍ക്ഷോഭം ഉണ്ടായ അവസരത്തില്‍ തീരസേനയ്ക്കൊപ്പം കടലില്‍ പോയി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് പരിചയം ഉണ്ടായിരുന്നവരാണ്. കഴിഞ്ഞ ദിവസം ഇവര്‍ക്കു പകരമായി ജീവനക്കാരെ ആവശ്യമുണ്ട് എന്നു കാണിച്ചു പോലീസ് അറിയിച്ച പ്രകാരം നടത്താനിരുന്ന അഭിമുഖം കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മാറ്റിവച്ചു.
Post Your Comments