ന്യൂഡല്‍ഹി: യുദ്ധത്തില്‍ അല്ലാതെ ഓരോ വര്‍ഷവും ഇന്ത്യക്ക് ശരാശരി 1600 സൈനികരെ നഷ്ടപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യയും റോഡപകടങ്ങളുമാണ് ജവാന്മാരുടെ ജീവനെടുക്കുന്നത്. 350 സൈനികരാണ് അപകടങ്ങളില്‍ മരിക്കുന്നത്. 120 പേര് ആത്മഹത്യ ചെയ്യുന്നതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണങ്ങളിലും നിയന്ത്രണരേഖയില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനത്തിലും കൊല്ലപ്പെടുന്നവരുടെ എണ്ണത്തിനേക്കാള്‍ കൂടുതലാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ട്രെയിനിങ്ങ് സമയത്തെ അപകടങ്ങള്‍, വൈറസ് രോഗങ്ങള്‍ എന്നിവയാണ് മറ്റ് മരണകാരണങ്ങള്‍.
2014 മുതല്‍ മൂന്ന് സേനാ വിഭാഗങ്ങളിലുമായി 6,500 സൈനികരെ ഇന്ത്യക്ക് നഷ്ടമായി. ഇതില്‍ അധികവും കരസേനാംഗങ്ങളാണ്. യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ 12 മടങ്ങ് അധികം ആളുകളാണ് കരസേനയില്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിക്കുന്നത്. ഷെല്ലാക്രമണം, പ്രത്യാക്രമണങ്ങള്‍, സൈനിക ഓപ്പറേഷനുകള്‍ എന്നിവയില്‍ 2016ല്‍ 112 പേരാണ് മരിച്ചത്. എന്നാല്‍ 1480 പേര് മറ്റ് രീതിയില്‍ മരിച്ചു.ഈ വര്‍ഷം ഇതുവരെ 80 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിച്ചത് 1060 പേരാണ്.
Post Your Comments