പെപ്‌സി കുടിച്ചാല്‍ എയ്ഡ്‌സ് വരും എന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. പെപ്‌സി അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്‍ബണേറ്റഡ് പാനീയമോ, ഭക്ഷണമോ കഴിക്കുന്നത് വഴിയായി എയ്ഡ്‌സ് വരില്ലെന്നു ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായില്‍ വിറ്റഴിയുന്ന പെപ്‌സിയില്‍ എയ്ഡസിന്റെ വൈറസ് ഉണ്ടെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വാര്‍ത്ത വ്യാജമാണെന്ന ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
എയ്ഡ്‌സ് പ്രസരിപ്പിക്കുന്നത് രക്തത്തിലൂടെയോ, രോഗിയുടെ ശരീരത്തില്‍ കുത്തിയ സൂചി ഉപയോഗിക്കുന്ന വഴിയോ, രക്തദാനം, ലൈംഗികബന്ധം, ഗര്‍ഭിണികളായ അമ്മമാരില്‍ നിന്നു കുട്ടികളിലേക്ക് തുടങ്ങിയ രീതിയിലൂടെയാണ്.
Post Your Comments