ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 690 പേരെ ഇതുവരെ രക്ഷിക്കാനായെന്ന് ലാന്റ് റവന്യൂ കണ്‍ട്രോള്‍ റൂം അറിയിച്ചു. ഇനി 96 പേരെ കണ്ടെത്താനുണ്ട്. 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 63 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്താകെ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1,597 കുടുംബങ്ങളില്‍ നിന്നായി 6,581 പേരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു.
ക്യാമ്പുകളുടെ ജില്ല തിരിച്ചുളള വിവരം: തിരുവനന്തപുരം 13 ക്യാമ്പുകളിലായി 562 കുടുംബങ്ങള്‍(2,671 പേര്‍), കൊല്ലം -ആറ് ക്യാമ്പുകളിലായി 82 കുടുംബം (281 പേര്‍), ആലപ്പുഴ ആറ് ക്യാമ്പുകളിലായി 133 കുടുംബങ്ങള്‍(611 പേര്‍), എറണാകുളം ഏഴ് ക്യാമ്പുകളിലായി 718 കുടുംബം (2,648 പേര്‍), തൃശൂര്‍ മൂന്ന് ക്യാമ്പുകളിലായി 95 കുടുംബം (343 പേര്‍), മലപ്പുറം ഏഴ് കുടുംബം (27 പേര്‍). രക്ഷപ്പെടുത്തിയവരുടെ ജില്ല തിരിച്ചുളള വിവരം: ആകെ 690 പേര്‍. തിരുവനന്തപുരം -197, കൊല്ലം -54 , ആലപ്പുഴ -25, എറണാകുളം -42, തൃശൂര്‍ -72, കോഴിക്കോട് -120, കണ്ണൂര്‍ -172, കാസര്‍കോട്- 2.
Post Your Comments