Latest NewsKeralaNews

നഗരസഭയും സെക്രട്ടറിയും നേർക്കുനേർ; ചെയർമാൻ കോടതിയിലേക്ക്

ആലപ്പുഴ: നഗരസഭയും സെക്രട്ടറിയും നേർക്കുനേർ. കോടതി കയറി ആലപ്പുഴ നഗരസഭാ സെക്രട്ടിയും നഗരസഭയും തമ്മിലുള്ള തര്‍ക്കം. ഹൈക്കോടതിയില്‍ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഹര്‍ജി സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്നതായാണ് പരാതി. സെക്രട്ടറിക്കെതിരെയുള്ള ആരോപണം 12 ദിവസം സമരം ചെയ്ത് ജീവനക്കാര്‍ക്ക് 32 ലക്ഷം രൂപ ശമ്പളയിനത്തില്‍ നല്‍കി എന്നതാണ്.

നഗരസഭയുടെ നിലപാട് സെക്രട്ടറി വി.സതീശനെ നീക്കണമെന്നും അയാളില്‍ വിശ്വാസമില്ലെന്നുമാണ്. നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. നഗരസഭ അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയത്. ഹര്‍ജി സ്വീകരിച്ച കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയം നഗരസഭയില്‍ ഭരണം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഭരണപക്ഷം ഒരു ഭാഗത്തും പ്രതിപക്ഷത്തിന്റെ പിന്തുണയോടെ സെക്രട്ടറി മറുഭാഗത്തുമാണ്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെ സംബന്ധിച്ച ഫയല്‍ കാണാതായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നഗരസഭാ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇടതുപക്ഷസംഘടന 12 ദിവസത്തിലധികം സമരം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button