ഫ്രാന്‍സ് : കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാര്‍ക്ക് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സെക്സ് പൊസിഷന്‍ കണ്ടെത്തലുമായി ലൈംഗിക ശാസ്ത്രജ്ഞര്‍. ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ചില പൊസിഷനുകളിലെ സെക്സ് സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. മിഷണറി, ഡോഗി എന്നീ രീതികളില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍ പറയുന്നു. മിഷണറി രീതിയിലും ഡോഗി രീതിയിലും ജനനേന്ദ്രിയം ഗര്‍ഭാശയമുഖം വരെ എത്തുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.
എന്നാല്‍, ബന്ധപ്പെടുമ്പോഴുള്ള പൊസിഷനുകളും ഗര്‍ഭസാധ്യതയും തമ്മില്‍ കാര്യമായ ബന്ധമിലല്ലെന്ന് വാദിക്കുന്നവരും ഈ രംഗത്തുണ്ട്. ഇകകാര്യത്തില്‍ സ്ത്രീകള്‍ അധികം വിഷമിക്കേണ്ടതില്ലെന്നാണ് ഒഹായോ ക്ലീവ്ലന്‍ഡ് ക്ലിനിക്കിലെ ഡോ. ജയിംസ് ഗോള്‍ഡ്ഫാബിന്റെ അഭിപ്രായം. ബീജം നേരിട്ട് അണ്ഡാശയത്തിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നുവെന്നതിനാലാണ് മിഷണറി പൊസിഷന്‍ കൂടുതല്‍ സ്വീകാര്യമാണെന്ന് ഗവേഷകര്‍ പറയുന്നത്. ഡോഗി രീതിയിലും പുരുഷ ജനനേന്ദ്രിയം ഗര്‍ഭാശയ മുഖത്തെത്തുമെന്ന് ഗവേഷകര്‍ പറയുന്നു.
ഈ രണ്ടുരീതികളിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുമെന്നും ഫ്രാന്‍സിലെ സിഎംസി ബ്യൂ സോളോയിയിലെ ഗവേഷകര്‍ പറയുന്നു. സ്ത്രീകളുടെ ഗര്‍ഭപാത്രം മറിഞ്ഞിരിക്കുകയോ തിരിഞ്ഞിരിക്കുകയോ ചെയ്യുന്നവരില്‍ മാത്രമാണ് ചില പൊസിഷനുകള്‍കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ശാരീരികമായി ബന്ധപ്പെടുമ്പോള്‍, ബീജം മുകളിലേക്ക് പോകാനുള്ള സാധ്യത കുറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ബന്ധപ്പെട്ടശേഷം സ്ത്രീകള്‍ അവരുടെ കാലുകള്‍ വായുവിലേക്ക് ഉയര്‍ത്തിപ്പിടിച്ചാല്‍ ഗര്‍ഭധാരണ സാധ്യത വര്‍ധിക്കുമെന്ന വിശ്വാസത്തിലും വലിയ കഴമ്പില്ലെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍, ബന്ധപ്പെട്ടശേഷം ഉടന്‍തന്നെ കിടക്കയില്‍നിന്ന് ചാടിയെണിക്കൂക്കുന്നത് അഭികാമ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉള്ളിലെത്തിയ പുംബീജം അതി്ന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ കിടക്കയില്‍ത്തന്നെ കിടക്കുക. അതിനാണ് 15 മിനിറ്റെങ്കിലും കാത്തിരിക്കാന്‍ പറയുന്നത്. വായുവില്‍ കാലുകളുയര്‍ത്തിപ്പിടിക്കുന്നതും കിടക്കയില്‍നിന്ന് ചാടിയിറങ്ങുന്നതും ടോയ്ലറ്റില്‍പ്പോയി ഇരിക്കുന്നതും ഇതിന് തടസ്സമായി മാറുമെന്നും ഡോ. ജയിംസ് പറയുന്നു. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാരുടെ എം.ആര്.ഐ സ്കാനിങ്ങിലൂടെയാണ് ഈ പൊസിഷനുകളെ ഗവേഷകര്‍ വിലയിരുതത്തിയത്. ശാരീരികമായി ബന്ധപ്പെട്ടശേഷം പത്തുമുതല്‍ 15 മിനിറ്റുവരെ കിടക്കയില്‍ത്തന്നെ കിടക്കുകയാണ് ഏറ്റവും നല്ല രീതിയെന്നും ഡോ. ജയിംസ് പറയുന്നു. ബന്ധപ്പെട്ടശേഷം ഉടന്‍തന്നെ ടോയ്ലറ്റില്‍പോകുന്നതും നല്ലതല്ലെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments