Latest NewsNewsIndia

വിവാഹം കഴിഞ്ഞ് ഉടന്‍ കതിര്‍മണ്ഡപത്തില്‍ വച്ച് തന്നെ വധു വിധവയായി

വിവാഹം കഴിഞ്ഞ് ഉടന്‍ കതിര്‍മണ്ഡപത്തില്‍ വച്ച് തന്നെ വധു വിധവയായി. താലി കെട്ടി അല്പ സമയത്തിനുള്ളിലാണ് വരനു മരണം സംഭവിച്ചത്. ഇതു കണ്ട വധു ബോധരഹിതയായി വീണു. ആരുടെയും ഹൃദയം തകര്‍ക്കുന്ന ഈ സംഭവം നടന്നത് പഞ്ചാബിലെ മോഗാ പട്ടണത്തിലുള്ള ഫിറോ സ്പ്പൂര്‍ പാലസിലാണ്.

പര്‍വാന നഗര്‍ നിവാസിയായ ബിസിനസ്സുകാരന്‍ സൗരഭ് ഖേഡയും (28) അയല്‍ക്കാരിയായ പ്രീതും തമ്മിലായിരുന്നു വിവാഹം നടന്നത്. വിപുലമായ ആഘോഷങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അര്‍ധരാത്രി 12 മണിക്കായിരുന്നു സൗരഭ് പ്രീതിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇതിനു ശേഷം പ്രതീതിനെ അണിയിക്കാന്‍ മാലയുമായി എത്തിയ സൗരഭ് കതിര്‍മണ്ഡപത്തില്‍ തന്നെ കുഴഞ്ഞു വീണു.

ഇതു കണ്ട ആളുകള്‍ വരനു കുടിക്കാനായി വെള്ളം കൊടുത്തു. പക്ഷേ ഇതു കുടിക്കാനായി സൗരഭിനു സാധിച്ചില്ല. സൗരഭ് ശ്വാസതടസ്സം മൂലം കഷ്ടപ്പെടുന്ന കണ്ട പ്രീതും ബോധരഹിതയായി. പിന്നീട് ഇരുവരെയും ആശുപ്രതിയില്‍ എത്തിച്ചു. പക്ഷേ സൗരഭിനെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണകാരണം ഹൃദയസ്തംഭനമാണ് എന്നു സ്ഥിരീകരിച്ചു.

 

shortlink

Post Your Comments


Back to top button