Latest NewsNewsIndia

ഗുജറാത്ത് ഇലക്ഷൻ: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഏറെ കോൺഗ്രസിൽ: കൂടുതൽ കോടിപതികൾ ബിജെപിയിൽ : അക്ഷരാഭ്യാസം ഇല്ലാത്തവർ വരെ സ്ഥാനാർത്ഥികൾ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ കക്ഷികള്‍ അണിനിരത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കുറിച്ച്‌ വിശദാംശങ്ങള്‍ പുറത്തു വന്നു. സ്ഥാനാര്‍ത്ഥികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഏറെ കോണ്‍ഗ്രസിനൊപ്പമാണ്. ആകെയുള്ള 923 സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസിന്റെ 31 (36%) പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. രണ്ടാം സ്ഥാനം ബി.ജെ.പി ക്കാണ്. 22 (25%) ക്രിമിനലുകളെയാണ് ബിജെപി മത്സരത്തിന് ഇറക്കിയിരിക്കുന്നത്.

ബി.എസ്.പിയുടെ 60 സ്ഥാനാര്‍ത്ഥികളില്‍ എട്ടു പേര്‍ക്കും എന്‍സിപിയുടെ 28 സ്ഥാനാര്‍ത്ഥികളില്‍ മൂന്നു പേര്‍ക്കും എഎപിയുടെ രണ്ടും സ്ഥാനാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേതാവും ദേദിയപാഡയിലെ സ്ഥാനാര്‍ത്ഥിയുമായ മഹേഷ് വാസവയ്ക്കെതിരെ കൊലക്കുറ്റം അടക്കം 23 കേസുകളാണ് നിലവിലുള്ളത്. 198 കോടിപതികളാണ് മത്സരരംഗത്തുള്ളത്. ഇവരുടെ ശരാശരി ആസ്തി 2.16 കോടിയാണ്. ഏറ്റവും കൂടുതല്‍ കോടിപതികളെ രംഗത്തിറക്കിയിരിക്കുന്നത് ബി.ജെ.പിയാണ്. 76 പേര്‍.

കോണ്‍ഗ്രസ് 60ഉം 25 സ്വതന്ത്ര കോടീശ്വരന്‍മാരും ജനവിധി തേടുന്നു. എന്‍.സി.പി -ഏഴ്, എഎപി -ആറ്, ബി.എസ്.പി രണ്ട് എന്നിങ്ങനെയാണ് കോടീശ്വര പട്ടിക. 21 മണ്ഡലങ്ങള്‍ അതീവ പ്രശ്നബാധിതമാണെന്ന് എഡിആര്‍ (അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റ് റിഫോംസ്) പറയുന്നു.580 പേര്‍ അഞ്ചാം ക്ലാസിനും 12ാം ക്ലാസിനും മധ്യേയാണ് യോഗ്യത. 217 പേര്‍ ബിരുദമോ അതിനു മുകളിലോ പൂര്‍ത്തിയാക്കി. 76 പേര്‍ക്ക് അക്ഷരാഭ്യാസം മാത്രം. 12 പേര്‍ സ്കൂളിന്റെ പടി കണ്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button