Latest NewsNewsIndia

രാഹുലിന്റെയും സോണിയയുടെയും മണ്ഡലം ഇനി ബിജെപിക്ക് : കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാകുന്നുവോ?

ലക്നോ : കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യത്തിലേക്ക്. കോൺഗ്രസിന്റെ തട്ടകങ്ങളായ റായ് ബറേലിയും അമേത്തിയും ഇനി ബിജെപിയുടെ തട്ടകം. തിരിച്ചു വരവിന്റെ പാതയിലാണെന്ന് പറയുമ്പോഴും സ്വന്തം മണ്ഡലത്തിൽ പോലുമേറ്റ പരാജയം കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിൽ ആക്കുന്നു. സോണിയയുടെ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ അമേത്തിയിലും ബിജെപി മികച്ച വിജയമാണ് നേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തദ്ദേശീയ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് ഈ മണ്ഡലങ്ങൾ ബിജെപിയോടൊപ്പം നിന്നത്. രണ്ടു മാസം മുൻപ് ബിജെപി അധ്യക്ഷൻ അമിത് ഷാ അമേത്തിയിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനിരിക്കുമ്പോൾ കോൺഗ്രെസ്സിനേറ്റ കനത്ത തിരിച്ചടിയാണ് ഇത്. യോഗി ആദിത്യനാഥ്‌ മുന്നോട്ടു വെച്ച വികസന പ്രവർത്തനങ്ങൾ ജനം സ്വീകരിച്ചതിന്റെ തെളിവാണ് ഈ വിജയങ്ങളെന്നു ബിജെപി പറയുന്നു.

വർഗീയ കലാപങ്ങൾ കൊണ്ട് ശ്രദ്ധേയമായ മുസാഫിർ നഗർ, ഖൈറാന എന്നിവടങ്ങളിൽ ബിജെപി ചരിത്ര വിജയമാണ് നേടിയത്. മുസ്‌ലിം ഭീകര സംഘടനകൾ കാരണം ഹിന്ദുക്കൾ ഇവിടെ നിന്ന് കൂട്ടപ്പാലായനം ചെയ്തിരുന്നു. ഇവരെ പുനരധിവസിപ്പിക്കാൻ യോഗി ആദിത്യനാഥ്‌ കൈക്കൊണ്ട നടപടികളാണ് വോട്ടായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button