കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ് ആയുര്‍വേദചികിത്സയ്ക്ക് കോട്ടയത്ത്. മുഖ്യമന്ത്രിയും ഭാര്യ പ്രതിഭയും പള്ളം ആത്രേയ ആയുര്‍വേദിക് റിസോര്‍ട്ടിലാണ് എത്തിയത്. പത്തു ദിവസം അദ്ദേഹം ഇവിടെയുണ്ടാകും. നെടുമ്ബാശേരി വിമാനത്താവളത്തില്‍നിന്ന് രാവിലെ പതിനൊന്നരയോടെ വന്‍ സുരക്ഷാക്രമീകരണങ്ങളോടെയാണ് ബുള്ളറ്റ് പ്രൂഫ് കാറില്‍ അദ്ദേഹം പള്ളെത്തത്തിയത്. റിസോര്‍ട്ടിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തെ ഉച്ചയോടെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു വിധേയനാക്കി. പ്രായത്തിന്റെ അവശതമാത്രമാണുള്ളതെന്നും ഉഴിച്ചില്‍, പിഴിച്ചില്‍ അടക്കമുള്ള ചികിത്സകള്‍ക്കു വിധേയനാക്കുമെന്നും റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ചങ്ങനാശേരി ഡിവൈ.എസ്.പി: ആര്‍. ശ്രീകുമാര്‍, സി.ഐ: കെ.പി. വിനോദ്, ചിങ്ങവനം എസ്.ഐ: അനൂപ് സി. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബോംബ്, ഡോഗ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ റിസോര്‍ട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. പത്തു വര്‍ഷം മുമ്ബും വീരഭദ്രസിങ് ഇവിടെയെത്തിയിരുന്നു.
Post Your Comments