KeralaLatest NewsNews

‘വൈദ്യ’ന്മാരുടെ കപട ചികിത്സയുടെ ഇരയാണോ അബി ? അബിയുടെ അപ്രതീക്ഷിത മരണത്തിൽ സംശയമുന്നയിച്ച് പലരും രംഗത്ത്

കൊച്ചി: മിമിക്രി കലാകാരനും നടനുമായ അബിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ മേഖല. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളനുസരിച്ചു. മരിക്കുന്നതിന് തലേന്നും അബി വൈദ്യരുടെ അടുത്തു പോയിരുന്നതായി കൂടെ പോയ അടുത്ത സുഹൃത്ത് ഷെരീഫ് ചുങ്കത്തറ വെളിപ്പെടുത്തിയിരുന്നു. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ വ്യതിയാനമുണ്ടാവുന്ന ഈ അവസ്ഥ നിയന്ത്രിച്ചു നിര്‍ത്തിക്കൊണ്ടു പോവുക എന്ന കാര്യമേ അബിക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ എന്ന് ചികിത്സ നടത്തിയിരുന്ന അമൃത ആശുപത്രി അധികൃതര്‍ പറയുമ്പോഴും വൈദ്യര്‍ക്ക് അതിനു ലളിതമായ ചികിത്സാവിധി ഉണ്ടായിരുന്നു.

വൈദ്യരെ വിശ്വാസമായിരുന്നു അബി അയാൾ പറയുന്നത് അനുസരിക്കുകയും ചെയ്തിരുന്നു. വെള്ളത്തില്‍ കലക്കി കുടിക്കണം എന്നു പറഞ്ഞ് ഒന്നു രണ്ടു തരം പൊടികളാണ് വൈദ്യര്‍ അബിക്ക് നല്‍കിയതെന്നാണ് ഷെരീഫ് പറയുന്നത്. അസുഖം ഭേദപ്പെടുത്താന്‍ സഹായിക്കുന്ന ഒരു മത്സ്യം ഉണ്ടെന്നും അതു കഴിച്ചാല്‍ മതിയെന്നും മറ്റൊന്നും ഇപ്പോള്‍ വേണ്ടതില്ലെന്നും വൈദ്യര്‍ പറഞ്ഞതായും കൂടാതെ അസുഖം ഭേദപ്പെടുത്താന്‍ സഹായിക്കുന്ന ഒരു മത്സ്യം ഉണ്ടെന്നും അതു കഴിച്ചാല്‍ മതിയെന്നും മറ്റൊന്നും ഇപ്പോള്‍ വേണ്ടതില്ലെന്നും വൈദ്യര്‍ പറഞ്ഞതായും ഷെരീഫ് വെളിപ്പെടുത്തി. അബി ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധ കൊടുക്കുന്ന ആളായിരുന്നില്ല.

ഡോക്ടര്‍ പറയുന്ന രീതിയില്‍ ശ്രദ്ധ കൊടുക്കുന്ന ആളുമായിരുന്നില്ല.കായിപ്പുറത്തുള്ള വൈദ്യരുടെ കട എന്ന ഹോട്ടല്‍, ഇപ്പോള്‍ ചികിത്സാ രംഗത്തില്ലാത്ത ഒരു വൈദ്യര്‍ നടത്തുന്ന സ്ഥാപനമാണ്. ചേലാട്ട് കെകെ പത്മസേനന്‍ വൈദ്യര്‍ എന്നയാളാണ് തന്റെ ഹോട്ടലിനോടു ചേര്‍ന്ന് ആയുര്‍വേദ ക്ലിനിക് നടത്തുന്നത്. ക്യാന്‍സറിന്റെ രണ്ടാം ഘട്ടത്തിലുള്ള അവസ്ഥ വരെ ചികിത്സിച്ചു ഭേദപ്പെടുത്തും എന്ന് അവകാശവാദമുന്നയിക്കുന്ന സ്ഥാപനമാണ് പത്മസേനന്‍ വൈദ്യരുടെ ക്ലിനിക്ക്. പതിറ്റാണ്ടുകളായി ചികിത്സ നടത്തുന്ന വൈദ്യര്‍ നാട്ടില്‍ 16 വര്‍ഷം പഞ്ചായത്ത് മെംബറായിരുന്ന വ്യക്തിയുമാണ്. അതുകൊണ്ടു തന്നെയാവാം അബി ഇതിൽ വീണു പോയതെന്നാണ് കരുതുന്നത്.

shortlink

Post Your Comments


Back to top button