
അഹമ്മദാബാദ്: കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ രാഹുല്‍ എന്തു കൊണ്ട് മൗനം പാലിച്ചുവെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ഹിന്ദുവായിരുന്നെങ്കില്‍ ഇതിനു എതിരെ പ്രതികരിക്കുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനു ജനസമ്മിതിയില്ല. ഇതിന്റെ തെളിവാണ് ബിജെപി യുപിയില്‍ നേടിയ വിജയം. ഇതു പോലെ ഗുജറാത്തിലും ബിജെപി ജയിക്കും. കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തുന്ന തെരെഞ്ഞടുപ്പ് പ്രചാരണത്തില്‍ ഗുജറാത്തികളെ അപമാനിക്കുകയാണ്. ഇതിന്റെ പരിണത ഫലം തെരെഞ്ഞടുപ്പ് കഴിയുമ്പോള്‍ അവര്‍ മനസിലാക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
Post Your Comments