KeralaLatest NewsNews

2018ലെ ദു:ഖ വെള്ളിയ്ക്ക് മുമ്പ് മൂന്ന് പ്രശസ്തരുടെ മരണം, കൊടുങ്കാറ്റ്, യുവാവിന്റെ പ്രവചനങ്ങള്‍ ഫലിക്കുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതയ്ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവചനവുമായി എത്തിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. വലിയ ദുരന്തങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്നും, ദുരന്തങ്ങളുടെ ആഘാതങ്ങള്‍ കുറയാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നുമാണ് ഒക്ടോബര്‍ 26 ന് നടത്തിയ ലൈവില്‍ യുവാവ് പറയുന്നത്.

ഒക്ടോബര്‍ 26 ന് മലയാറ്റൂര്‍ മലയുടെ ഒഴിഞ്ഞ ഭാഗത്ത് ഇരിന്നാണ് യുവാവ് പ്രവചനം നടത്തിയത്. പ്രശസ്തരായ രണ്ടുപേരുടെ മരണം താന്‍ പ്രവചിച്ചിരുന്നെന്നും അത് സത്യമായെന്നും ഇയാള്‍ പറയുന്നു. ഇനിയും പ്രശസ്തരായ മൂന്ന് പേര്‍ 2018 ദുഖവെള്ളിക്ക് മുമ്പ് മരിക്കുമെന്നും ഭൂചലനം, കൊടുങ്കാറ്റ് എന്നിവയുണ്ടാകും എന്നും യുവാവ് ലൈവില്‍ പ്രവചിക്കുന്നു. ദുഖവെള്ളിക്ക് മുമ്പ് സംഭവിക്കുന്ന ദുരന്തങ്ങളുടെ നാശനഷ്ടങ്ങള്‍ കുറയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ യുവാവ് ആവശ്യപ്പെടുന്നുണ്ട്.

 

shortlink

Post Your Comments


Back to top button