ദുബായ്: യു എ ഇയില്‍ ഇന്ധനവില ഇന്നു മുതല്‍ വര്‍ധിക്കുന്നു.
പെട്രോളിന് 15 ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് വര്‍ധിക്കുന്നത്.
ഡിസംബറിലെ പ്രീമിയം പെട്രോള്‍ വില 10 ദിര്‍ഹം വര്‍ധിച്ച് 1.75 റിയാലും സൂപ്പര്‍ ഗ്രേഡിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 1.80 റിയാലുമായാണ് ഉയര്‍ന്നത്.
ഡീസലിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 1.70 റിയാലുമായി. നവംബറിലും ഇന്ധന വില ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറില്‍ 1.60 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോളിന് ലിറ്ററിന് 1.65 റിയാലായും 1.70 റിയാല്‍ ആയിരുന്ന സൂപ്പറിന് 1.75 റിയാലുമാണ് നവംബറില്‍ വര്‍ധിപ്പിച്ചത്. 1.55 റിയാല്‍ ആയിരുന്ന ഡീസലിന് 10 ദിര്‍ഹം വര്‍ധിപ്പിച്ച് 1.65 റിയാലാക്കിയിരുന്നു.
അന്താരാഷ്ട്ര എണ്ണ വിപണിയുടെ നിരക്ക് അനുസരിച്ച് ഇന്ധനവില മാസംതോറും പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതിനു ശേഷം നവംബര്‍ മുതലാണ് ഇത്ര വലിയ വര്‍ധനയുണ്ടാകുന്നത്.
Post Your Comments