ചെന്നൈ: ഇപ്പോള്‍ കേരളത്തിലെ തീരദേശമേഖലയില്‍ കടുത്ത നാശം വിതച്ച് ശക്തമായ കാറ്റിന്റെ പേര് ഓഖി എന്നാണ്. 36 മണിക്കൂറില്‍ അധികമായി ഓഖി കേരളത്തില്‍ ആശങ്ക പരത്തുകയാണ്. ഓഖി എന്ന വാക്കിനു ബംഗാളിയില്‍ കണ്ണെന്നാണ് അര്‍ഥം. ഈ ചുഴലിക്കാറ്റിനു പേരിട്ടത് ബംഗ്‌ളാദേശാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഉത്ഭവിക്കുന്ന കാറ്റുകള്‍ക്ക് ഈ മേഖലയിലെ രാജ്യങ്ങളാണ് പേര് നല്‍കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദം കാരണം ഓഖി രൂപംകൊണ്ടത്. കന്യാകുമാരിക്കു സമീപമായിരുന്നു ഇത്. ഇത്തവണ കാറ്റിനു പേരിടാനുള്ള അവസരം ബംഗ്ലാദേശിനായിരുന്നു. ഇനി വരുന്ന കാറ്റിനു പേരിടാനുള്ള അവസരം ഇന്ത്യയ്ക്കാണ്. ഇനി വരുന്ന കാറ്റിനു സാഗര്‍ എന്നാണ് ഇന്ത്യ പേരിട്ടിരിക്കുന്നത്. ഇവയുടെ പേരുകള്‍ ചുഴലിക്കാറ്റ് സംബന്ധിച്ച ആശയവിനിമയത്തിനാണ് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
ഒമ്പത് മേഖലകളായിട്ടാണ് തിരിച്ചാണ് ലോകത്തുടനീളം ചുഴലിക്കാറ്റുകള്‍ക്കു പേര് നല്‍കുന്നത്. വടക്കന്‍ അറ്റ്‌ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്‌ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്‌ലാന്റിക് എന്നിങ്ങനെയാണ് ഒമ്പത് മേഖലകള്‍. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്ന രാജ്യങ്ങള്‍ക്കാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഉത്ഭവിക്കുന്ന കാറ്റിനു പേരിടാനുള്ള അവകാശം.
Post Your Comments