വാഷിംഗ്ടണ്‍: 12 മിനുട്ട് കൊണ്ട് ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാമെന്ന വാഗ്ദാനവുമായി ഒരു മൊബൈൽ കമ്പനി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെട്ടെന്ന് ചാർജ് ചെയ്യാൻ സാധിക്കുമെന്ന് സംസങ് അവകാശപ്പെടുന്നു. ഇത്ര ചെറിയ സമയം കൊണ്ട് സാംസങ് ഗാലക്സി എസ് 9 എന്ന മോഡലിലാണ് ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നത്.
ഇത് നിലവിലുള്ള ലിഥിയം ബാറ്ററിക്ക് പകരമായി ഗ്രാഫിന്‍ (ഒരു അണുവിന്റെ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടുപോലെ ഇടതൂര്‍ന്ന ക്രിസ്റ്റലിക ഘടനയുള്ള ദ്വിമാന കാര്‍ബണ്‍ ആറ്റങ്ങളുടെ ഒരു പരന്ന പാളി) ബാള്‍സ് കൊണ്ടുള്ള ബാറ്ററി ഘടിപ്പിക്കുന്നത് മൂലമാണ് ലഭ്യമാകുന്നത്. പുതിയ ബാറ്ററിക്ക് ലിഥിയം ബാറ്ററിയുടെ 45 ശതമാനം ചാര്‍ജ് മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ.
കാറിലും ഇത് പരീക്ഷിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അധിക സമയം ചാര്‍ജ് ചെയ്താല്‍ പോലും ബാറ്ററി ചൂടാവില്ലെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
Post Your Comments