Latest NewsNewsIndia

വയറുവേദനയും ഛർദ്ദിയുമായി ആശുപത്രിയിൽ എത്തിയ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി കുഞ്ഞിന്‍റെ മൃതദേഹം

ന്യൂഡൽഹി: കടുത്ത വയറുവേദനയും ഛര്‍ദിയും വന്നു ആശുപത്രിയിൽ എത്തിയ സ്ത്രീയെ പരിശോധിച്ചപ്പോൾ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. 15 വര്ഷം മുൻപ് ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീ, ഇത്രകാലവും വയറ്റില്‍ ചുമന്നത് അന്ന് ഗർഭഛിദ്രം നടത്തിയപ്പോൾ വെളിയിൽപോകാതിരുന്ന കുഞ്ഞിന്റെ മൃതദേഹം ആയിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ട്ട് ചെയ്ത് കളഞ്ഞിരുന്നതായാണ് ഇവരോട് പറഞ്ഞത്.

വര്‍ഷങ്ങളായി തുടരുന്ന വയറുവേദനയ്ക്ക് ഇവർ പല ഡോക്ടർമാരെ കണ്ടെങ്കിലും ഇതുവരെ പ്രയോജനം ഉണ്ടായിരുന്നില്ല. മൂന്നുവര്‍ഷമായി നിര്‍ത്താത്ത ഛര്‍ദി കൂടി ആയതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയയായത്. സ്പെഷലിസ്റ്റ് ഡോക്ടറെക്കണ്ട സ്ത്രീയും ബന്ധുക്കളും ഈ വിവരം ഞെട്ടലോടെയാണ് അറിഞ്ഞത്. ഏറെക്കുറെ വളര്‍ച്ചയെത്തിയ ശിശുവിന്റെ മൃതദേഹമാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൃതദേഹം ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

സ്ത്രീയുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തിയാണ് മൃതദേഹം വയറ്റിലുണ്ടായിരുന്നത്. കല്ലുപോലൊരു വസ്തു വയറ്റിലുള്ളതായാണ് സിടി സ്കാനിങ്ങില്‍ കണ്ടതെന്ന് ഡോക്ടര്‍ നീലേഷ് ജുനാകര്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഉറച്ചു പോയിരുന്നു. ശസ്ത്രക്രിയക്കുശേഷമാണ് അത് ‘സ്റ്റോണ്‍ ബേബി’ എന്ന അപൂര്‍വ പ്രതിഭാസമാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. ഗര്‍ഭപാത്രത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ സ്റ്റോണ്‍ ബേബിയായി മാറുന്നത്.

അബോർഷന് ശഷം ഇത് പുറത്തു പോകാതെ ശരീരത്തിനുള്ളില്‍ത്തന്നെ കല്ലിച്ച്‌ കിടക്കുകയാണ് ഇതിന്റെ രീതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്റ്റോണ്‍ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും. ഇതിന് ചുറ്റും അമ്മയുടെ ശരീരത്തില്‍നിന്നുള്ള ലവണാംശങ്ങള്‍ അടിഞ്ഞുകൂടി അണുബാധയ്ക്കെതിരേ കവചം തീര്‍ക്കുകയും ചെയ്യും. ഇതാണ് ഇവിടെയും സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button