
മലപ്പുറം: മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ എസ്.ഡിി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സി.പി.എം ഭരണം പിടിച്ചു. സി.പി.എമ്മിന്റെ കാലടി ബഷീറിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. കൂടാതെ അഞ്ച് കോണ്‍ഗ്രസ് വിമതന്മാരും സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ പരസ്പരം സംഘര്‍ഷം പതിവായ സാഹചര്യത്തില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത് ചർച്ചയായിരിക്കുകയാണ്.
Post Your Comments