Latest NewsKeralaNewsIndia

രാജ്യം വ്യവസായ സൗഹൃദമാക്കാൻ പുതിയ നിയമങ്ങൾ

അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കാനും അതിനു പ്രത്യേക കോടതികൾ രൂപവത്കരിക്കാനും നിയമം വരുന്നു .
രാജ്യം കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ ഒട്ടേറെ പുതിയ നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത് .

ആരോഗ്യം, വിദ്യാഭ്യാസം ,ടൂറിസം ,തുടങ്ങിയ മേഖലകളിൽ പുതിയ നിയമങ്ങളും നിലവിലുള്ള നിയമങ്ങളുടെ ഭേദഗതിയും ആലോചനയിലുണ്ട് .അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട 1963 ലെ സ്പെസിഫിക് റിലീഫ് ആക്ട് ആണ് ആദ്യം ഭേദഗതി ചെയ്യുക .റോഡ് ,റെയിൽ ,പാലങ്ങൾ ,തുറമുഖങ്ങൾ ,ജലപാതകൾ ,വിമാനത്താവളങ്ങൾ ,നഗരവികസന പദ്ധതികൾ , സ്മാർട് സിറ്റി പദ്ധതികൾ ,അണക്കെട്ടുകൾ തുടങ്ങിയവ അടിസ്ഥാന വികസന പദ്ധതികളുടെ പരിധിയിൽ ഉൾപ്പെടും .

shortlink

Post Your Comments


Back to top button