Latest NewsKerala

കോ​ള​ജി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

ആ​ല​പ്പു​ഴ: കോ​ള​ജി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹാ​ജ​ര്‍ കു​റ​വാ​യ​തി​ന്റെ പേരില്‍ വിദ്യാർത്ഥിയെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന്‍റെ മനോവിഷമത്തില്‍ ബു​ധ​നാ​ഴ്ച കാ​ന്പ​സി​ലെ​ത്തിയ വിദ്യാര്‍ഥി ശ​രീ​ര​ത്തി​ല്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ ​കൊ​ളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയയായിരുന്നു. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്നു ഉ​ട​ന്‍​ത​ന്നെ ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനാണ് വിദ്യാര്‍ഥിയെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button