Latest NewsNewsInternational

പറന്നുയരാൻ തുടങ്ങിയ രണ്ട് വിമാനങ്ങള്‍ തമ്മില്‍ ശക്തമായി കൂട്ടിയിടിച്ചു : ഒന്നിന്റെ ചിറക് ഒടിഞ്ഞ് വീണു

ലണ്ടനിലേക്ക് പറന്നുയരാനായി നീങ്ങിയ വെര്‍ജിന്‍ അറ്റ്ലാന്റിക് വിമാനത്തിന്റെയും ഈജിപ്ത് എയര്‍ ജെറ്റ് വിമാനത്തിന്റെയും ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വെര്‍ജിന്റെ ചിറക് ഒടിഞ്ഞ് വീണു. അമേരിക്കയിലെ ജോണ്‍ എഫ്.കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് സംഭവം. വിമാനത്തിന്റെ ചിറകിന്റെ പകുതിയോളം ഒടിഞ്ഞ് വീണിരുന്നുവെന്നാണ് സംഭവം നേരിട്ട് കണ്ടവരുടെ വെളിപ്പെടുത്തൽ.

തുടര്‍ന്ന് വെര്‍ജിന്‍ എയര്‍വേസ് വിമാനത്തിലുള്ളവര്‍ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. വൈകുന്നേരം 6.30ന് ന്യൂയോര്‍ക്കില്‍ നിന്നും പറന്നുയരാനിരുന്ന രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. വെര്‍ജിനില്‍ ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു.

shortlink

Post Your Comments


Back to top button